ഇന്ത്യയിൽ പുതിയ 43,263 കോവിഡ് കേസുകൾ കൂടി ; മരണം 338

ഇന്ത്യയിൽ കൊവിഡ് കേസുകളില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 338 മരണവും റിപോർട്ട് ചെയ്തു. 40, 567 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം ഇതോടെ 3.31 കോടിയില്‍ എത്തി. 4.41 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 3.91 ലക്ഷമാണ് ആക്ടീവ് കേസുകള്‍.

ഇന്നലെ 86,51,701 കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. ഇതോടെ ഇതുവരെ 71,52,54,153 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.