ശൈ​ഖ്​ ജാ​ബി​ർ കോ​സ്​​വേ​യി​ൽ​നി​ന്ന്​ ചാ​ടി ആ​സ്​​​ട്രേ​ലി​യ​ൻ സ്ത്രീ മരിച്ചു

ക​ട​ൽ​പാ​ല​മാ​യ ശൈ​ഖ്​ ജാ​ബി​ർ കോ​സ്​​വേ​യി​ൽ​നി​ന്ന്​ ചാ​ടി ആ​സ്​​​ട്രേ​ലി​യ​ൻ സ്ത്രീ മ​രി​ച്ചു. വാ​ഹ​നം പാ​ല​ത്തി​ൽ നി​ർ​ത്തി ക​ട​ലി​ലേ​ക്ക്​ ചാ​ടി​യ​താ​ണെ​ന്ന്​ സു​ര​ക്ഷ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വം ക​ണ്ട കു​വൈ​ത്ത്​ പൗ​ര​നാ​ണ്​ പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള വാ​ട​ക കാ​റി​ലാ​ണ്​ ഇ​വ​ർ പാ​ല​ത്തി​ൽ എ​ത്തി​യ​ത്. ബാ​ഗും മ​റ്റു വ​സ്​​തു​ക്ക​ളും വാ​ഹ​ന​ത്തി​ൽ നിന്ന് ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത്​ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.