കുവൈത്തിൽ തൊഴിലിടങ്ങളിൽ വിവേചനം , ലൈംഗികാതിക്രമം മുതലായവ നിരോധിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു

കുവൈത്തിൽ തൊഴിൽ ഇടങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വിവേചനം, ലൈംഗികാതിക്രമങ്ങൾ മുതലായവ നിരോധിച്ചു കൊണ്ട്‌ വാണിജ്യ വ്യവസായ മന്ത്രിയും മാനവ വിഭവ ശേഷി സമിതി ഡയരക്റ്റർ ബോർഡ്‌ ചെയർമ്മാനുമായ അബ്ദുല്ല അൽ സൽമാൻ ഉത്തരവ്‌ പുറപ്പെടുവിച്ചു.
എണ്ണ, സ്വകാര്യ മേഖല ഉൾപ്പെടെയുള്ള തൊഴിൽ നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരം, തൊഴിലിടങ്ങളിൽ ലിംഗഭേദം, പ്രായം, സാമൂഹിക പദവി എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലുടമകൾ തൊഴിലാളികളോട്‌ വിവേചനം കാണിക്കുന്നതിനു വിലക്കു ഏർപ്പെടുത്തുന്നതാണ് ഉത്തരവ്. ഇതിനു പുറമേ ആധുനിക സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള വഴികളിലൂടെ തൊഴിലിടങ്ങളിലെ എല്ലാ തരത്തിലുമുള്ള ലൈംഗികപീഡനങളും പുതിയ ഉത്തരവിലൂടെ നിരോധിച്ചു.ഇത്തരം പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട്‌ കൈമാറണെമെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ തൊഴിലുടമകളുടെ ഫയലുകൾ ശാശ്വതമായോ അല്ലെങ്കിൽ താൽക്കാലികമായോ മരവിപ്പിക്കുവാനും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു.രാജ്യത്തെ വാണിജ്യ മേഖലയെ അന്താ രാഷ്ട്ര മാനദണ്ഠങ്ങൾക്ക്‌ അനുസൃതമായി ഉയർത്തുന്നതാണ് ലക്‌ഷ്യം.