സ്‌കൂളുകൾ തുറക്കുന്നു ; കുവൈത്തിൽ ഞായറാഴ്ച മുതൽ ഗതാഗത കുരുക്ക് രൂക്ഷമാകാൻ സാധ്യത

കുവൈത്തിൽ ഞായറാഴ്ച (ഒക്റ്റോബർ 3) മുതൽ ഗതാഗത കുരുക്ക്‌ രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്‌. 19 മാസമായി അടച്ചിട്ടിരുന്ന എല്ലാ വിദ്യാലയങ്ങളും ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും .ഈ സാഹചര്യത്തിലാണു രാജ്യത്തെ ഗതാഗത കുരുക്ക്‌ വീണ്ടും രൂക്ഷമാകുമെന്ന് അധികൃതർ മുന്നറിയിപ്പ്‌ നൽകുന്നത്‌. കഴിഞ്ഞ ഞായറാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചപ്പോൾ തന്നെ ഗതാഗത കുരുക്ക്‌ വർദ്ധിച്ചിരുന്നു. ഇതിനു പുറമേയാണു ഞായറാഴ്ച മുതൽ അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ കൂടി തുറക്കുന്നത്‌.ഇവരിൽ പകുതി പേർക്ക്‌ മാത്രമാണു നേരിട്ടുള്ള ക്ലാസുകൾ നടത്തുന്നത്.