കുവൈത്തിലെ സർക്കാർ സ്‌കൂളുകൾ നാളെ തുറക്കുന്നു ; ഗതാഗത കുരുക്ക് വർധിക്കാൻ സാധ്യത

കു​വൈ​ത്തി​ലെ സ​ർ​ക്കാ​ർ സ്‌കൂളുകൾ നാളെ മു​ത​ൽ തുറന്ന് നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട സ്‌​കൂ​ളു​ക​ളി​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സ്‌​കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് വർധിക്കുമെന്നാണ് വി​ല​യി​രു​ത്ത​ൽ. അ​ഞ്ചു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​ത്.