രണ്ടാം ഡോസ്: അപ്പോയ്ന്റ്മെന്റ് എടുത്തശേഷം വാക്സിൻ എടുക്കാൻ സാധിക്കാത്തവർക്ക് ഇപ്പോൾ സൗകര്യം

കുവൈത്തിൽ രണ്ടാം ഡോസ്‌ വാക്സിനേഷന് നേരത്തെ അപ്പോയിന്റ്‌മന്റ്‌ ലഭിക്കുകയും എന്നാൽ വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായവർക്ക്‌ മുൻ കൂർ അപ്പോയിന്റ്‌മന്റ്‌ കൂടാതെ വാക്സിൻ സ്വീകരിക്കാൻ സൗകര്യം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വക്താവ്‌ ഡോ അബ്ദുല്ല അൽ സനദ്‌ വ്യക്തമാക്കി. മിശിരിഫ് ഫെയർ ഗ്രൗണ്ടിലെ വാക്സിനേഷൻ സെന്ററിൽ പ്രവൃത്തി സമയങ്ങളിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവർക്ക് മുൻ കൂർ അനുമതി കൂടാതെ ഫൈസർ, ഓക്സ്ഫോർഡ്‌ എന്നിവയുടെ രണ്ടാം ഡോസ്‌ സ്വീകരിക്കാം. അതേ പോലെ വഫ്ര വാക്സിനേഷൻ സെന്ററിൽ വെച്ച്‌ ആദ്യ ഡോസ്‌ സ്വീകരിച്ച 30 ആയിരത്തോളം പേർക്ക്‌ ഒക്ടോബർ 4 മുതൽ വ്യാഴാഴ്ച വരെ സെക്ക്ന്റ്‌ ഡോസ്‌ വാക്സിനേഷൻ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.രാവിലെ 9 മുതൽ വൈകീട്ട്‌ 7 വരെയുള്ള സമയങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.