കുവൈത്തിൽ ചില മേഖലകളിലെ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

കുവൈത്തിൽ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കൊറോണ എമർജൻസി ഉന്നതതല സമിതി തീരുമാനിച്ചു. ഇത്‌ പ്രകാരം ഫാമുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷ്യ വ്യവസായം, ബേക്കറികൾ, മത്സ്യബന്ധനം എന്നി മേഖലകളിൽ വാണിജ്യ സന്ദർശന വിസയും വർക്ക് പെർമിറ്റുകളും നൽകുന്നത്‌ പുനരാരംഭിക്കും.കന്നുകാലി, കോഴി ഫാമുകൾ, ക്ഷീര ഉൽപന്നങൾ, ഗ്രോസറികൾ, വെള്ളം, ജ്യൂസ് ബോട്ടിലിംഗ് കമ്പനികൾ മുതലായ മേഖലകളിലും ഈ ഇളവുകൾ ബാധകമായിരിക്കും.എന്നാൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള മന്ത്രി സഭ പുറപ്പെടുവിച്ച ആരോഗ്യ മുൻകരുതലുകൾ പാലിച്ചുകൊണ്ട് മാത്രമേ പുതിയ വിസയിൽ എത്തുന്നവർക്ക് പ്രവേശനമുള്ളൂ.