കുവൈത്തിൽ മ​നു​ഷ്യ​ക്ക​ട​ത്ത് പരാതികൾ ഇനി ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ക്കാം

കു​വൈ​ത്തി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്​ പ​രാ​തി​ക​ൾ ഇ​നി പൊ​ലീ​സി​നെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ക്കാം. ഇ​തി​നാ​യി പു​തി​യ ഹോ​ട്ട് ലൈ​ൻ ന​മ്പ​ർ പു​റ​ത്തി​റ​ക്കി. 1888688 എ​ന്ന ന​മ്പ​റി​ൽ പ​രാ​തി​ക​ൾ അ​റി​യി​ക്കാം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ട്രാ​ഫി​ക്കി​ങ് വി​ഭാ​ഗ​മാ​ണ് ഹോ​ട്ട് ലൈ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. സ​ർ​ക്കാ​റിന്റെ ക​ർ​ശ​ന നി​യ​​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം രാ​ജ്യ​ത്ത്​ മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സു​ക​ൾ കുറഞ്ഞു വരികയാണ്.