ബൂസ്റ്റർ ഡോസ് വാക്സിൻ : കുവൈത്തിൽ അർഹരായ പ്രവാസികൾക്കും മെസേജ് അയച്ചു തുടങ്ങി

കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹരായ പ്രവാസികൾക്ക് ആരോഗ്യ മന്ത്രാലയം ടെക്സ്റ്റ് മെസ്സേജ് അയച്ചു തുടങ്ങി. വാക്സിനു നിശ്ചയിക്കപ്പെട്ട തീയതിയാണ് സന്ദേശമയക്കുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്വദേശികൾക്ക് ഇതിനകം ബൂസ്റ്റർ വാക്സിൻ നൽകുന്നത് പൂർത്തിയായി കഴിഞ്ഞു. ഇതിനു ശേഷമാണ് പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ നടപടികൾ ആരംഭിച്ചത്.പ്രായമായവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ദീർഘകാല രോഗികൾ മുതലായ വിഭാഗങ്ങൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.