ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ൽ നി​രോ​ധ​നം ലം​ഘി​ച്ച്​ സൈ​ക്കി​ൾ സ​വാ​രി ; നിരവധി പേർ അറസ്റ്റിൽ

ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ൽ നി​രോ​ധ​നം ലം​ഘി​ച്ച്​ സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തി​യ നി​ര​വ​ധി പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ​ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ലും ദോ​ഹ ലി​ങ്ക് റോ​ഡി​ലും സൈ​ക്കി​ൾ സ​വാ​രി വി​ല​ക്കി​യ​ത്. ഇ​ത്​ എ​ല്ലാ​വ​രും അ​നു​സ​രി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ റി​ലേ​ഷ​ൻ ആ​ൻ​ഡ്​ സെ​ക്യൂ​രി​റ്റി മീ​ഡി​യ അ​ഭ്യ​ർ​ഥി​ച്ചു. അ​ടു​ത്തി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് കു​വൈ​ത്തി​ലെ ശൈ​ഖ് ജാ​ബി​ർ ക​ട​ൽ പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ച​ത്.

ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ക​ട​ൽ​പാ​ല​മാ​യ ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ൽ ഇ​പ്പോ​ൾ ഗ​താ​ഗ​ത​ത്തി​ര​ക്ക്​ ഇ​ല്ല. ഇ​തു​കൊ​ണ്ടു​ത​ന്നെ അ​മി​ത വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ ഇ​ടി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തേ​സ​മ​യം, സൈ​ക്കി​ൾ യാ​ത്രി​ക​ർ​ക്ക്​ പ്ര​ത്യേ​ക ട്രാ​ക്ക്​ നി​ർ​മി​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.