60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വിസ പുതുക്കൽ ഉടൻ

60 വ​യ​സ്സ്​ ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​ടെ വി​സ പു​തു​ക്കു​ന്ന​തി​ന്​ ​ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഉടൻ നീ​ക്കും. 60 വ​യ​സ്സു​ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ന്​ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​പ്പി​ല്ലെ​ന്ന ഫ​ത്​​വ നി​യ​മ നി​ർ​മാ​ണ സ​മി​തി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​രു​മാ​നം റ​ദ്ദാ​ക്കാ​നാ​ണ്​ നീ​ക്കം. മൂ​ന്നു​ദി​വ​സ​ത്തി​ന​കം ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടായേക്കും.

അ​ടു​ത്ത ദി​വ​സം മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് പ്ര​ത്യേ​ക യോ​ഗം ചേരും. ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​യ​മ​നി​ർ​മാ​ണ സ​മി​തി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം നി​രാ​ക​രി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച ​ഗ​സ​റ്റ്​ വി​ജ്ഞാ​പ​നം വ​രു​ന്ന​തു​വ​രെ നി​ല​വി​ലെ നി​രോ​ധ​നം നി​ല​നി​ൽ​ക്കു​മെ​ന്ന് അ​തോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.