പക്ഷിപ്പനി : ഘാ​ന, ചെ​ക്​ റി​പ്പ​ബ്ലി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്നുള്ള പക്ഷി ഉത്പന്നങ്ങൾക്ക് വിലക്ക്

ഘാ​ന, ചെ​ക്​ റി​പ്പ​ബ്ലി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്ന്​ പ​ക്ഷി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വി​ല​ക്കി കു​വൈ​ത്ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പ​ന ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മാം​സ​ങ്ങ​ൾ​ക്കും മു​ട്ട​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ക്ഷി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ രോ​ഗാ​ണു​ബാ​ധ ക​ണ്ടെ​ത്തി​യാ​ൽ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​യാ​ൾ വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ യു.​കെ​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി വി​ല​ക്കി​യ​ത്​ അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.