കുവൈത്തിൽ അഹമ്മദിയിലെ പഴയ റിഫൈനറി യൂണിറ്റിൽ സ്ഫോടനം ; ആളപായമില്ല

കുവൈത്തിൽ അഹമ്മദിയിലെ പഴയ റിഫൈനറിയിലെ ഒരു യൂണിറ്റിൽ സ്ഫോടനം. ഇത്‌ വരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മിനാ അഹമദി റിഫൈനറിയിലെ ARDS യൂനിറ്റിലാണു സ്ഫോടനം നടന്നത്. ശബ്ദം കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ വരെ കേട്ടതായി പരിസര വാസികൾ അറിയിച്ചു. കുവൈത്ത്‌ നാഷനൽ പെട്രോളിയം കമ്പനിയുടെ അഗ്നി ശമന വിഭാഗം തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി.