കുവൈത്തിലെ പാചകവാതക സിലിണ്ടറുകൾ പരിഷ്കരിക്കുന്നു

കുവൈത്തിലെ പാചക വാതക സിലിണ്ടറുകൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും ന​വീ​ന​വു​മാ​യ രീ​തി​യി​ൽ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. കു​വൈ​ത്ത് ഓ​യി​ൽ ടാ​േ​ങ്ക​ഴ്​​സ് ക​മ്പ​നി​യാ​ണ് സി​ലി​ണ്ട​റു​ക​ൾ ന​വീ​ക​രി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ച​ത്. എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ ത​യാ​റാ​ക്കാ​നാ​യി അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​യു​മാ​യി കെ.​ഒ.​ടി.​സി ഉ​ട​ൻ ക​രാ​റി​ലേ​ർ​പ്പെ​ടു​മെ​ന്നാണ് റിപ്പോർട്ട്. അ​ഞ്ച്​ കി​ലോ, 12 കി​ലോ, 25 കി​ലോ സി​ലി​ണ്ട​റു​ക​ളാ​ണ് നി​ല​വി​ൽ കെ.​ഒ.​ടി.​സി​യു​ടെ ശു​ഐ​ബ, ഉ​മ്മു​ൽ ഐ​ശ് ഫി​ല്ലി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ത​യാ​റാ​കു​ന്ന​ത്. സി​ലി​ണ്ട​റു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ൾ അ​പ​ക​ട സാ​ധ്യ​ത വർധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ സി​ലി​ണ്ട​റു​ക​ൾ പ​രി​ഷ്ക​രി​ക്കുന്നത്. മൂ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളാ​ണ് ഇ​തി​ന​കം ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ച്ച​ത്.