കുവൈത്തിൽ പൊതു സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ലെന്ന് മന്ത്രി സഭാ തീരുമാനം

കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ ഇനി മുതൽ മാസ്ക്‌ നിർബന്ധമില്ല. മന്ത്രി സഭാ യോഗത്തിലാണു ഇക്കാര്യം തീരുമാനിച്ചത്‌. രാജ്യം സാധാരണ ജന ജീവിതത്തിലേക്ക്‌ മടങ്ങുന്നതിന്റെ ഭാഗമായുള്ള ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌.

* പള്ളികളിൽ ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക്കൽ നിബന്ധന ഇനി മുതൽ ആവശ്യമില്ല.എന്നാൽ മാസ്കുകൾ ധരിക്കണം.
* കുവൈത്ത്‌ വിമാന താവളത്തിന്റെ പ്രവർത്തന ശേഷി പ്രതി ദിനം മുപ്പതിനായിരം യാത്രക്കാർ ആയി ഉയർത്തി.
* വിവാഹം, സമ്മേളനം എന്നീ പരിപാടികൾക്ക്‌ അനുമതി.
* ഹാളുകൾ, ഓഡിറ്റോറിയം എന്നിവക്ക്‌ പ്രവർത്തന അനുമതി.
* എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഓൺ അറൈവൽ വിസ അനുവദിക്കും.

ഓരോ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നതിനുള്ള തിയ്യതി ഉടൻ പ്രഖ്യാപിക്കും.