ദേശീയ ദിനാഘോഷം: കുവൈത്തിന് ഐക്യദാർഢ്യവുമായി ഗൾഫ് രാഷ്ട്രങ്ങൾ

കുവൈത്ത് സിറ്റി :ദേശീയ ദിനം ആഘോഷിക്കുന്ന കുവൈത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. സ്വന്തം രാജ്യങ്ങളുടെ പതാകയോടൊപ്പം കുവൈത്തിന്റെ പതാകയുമേന്തിയ ജനങ്ങൾ രാഷ്ട്രങ്ങൾ തമ്മിലുള്ള ഊഷ്‌മള ബന്ധത്തിന്റെ പ്രകടമായ തെളിവായി. തെരുവുകളിൽ വ്യാപകമായി കുവൈത്ത് പതാക പതിച്ചാണ് ഖത്തർ കുവൈത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഖത്തർ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ദുബായ്, സൗദി, ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും കുവൈത്ത് ദേശീയദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
വിവിധ പരിപാടികൾ നടന്നു. ദുബായ്അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മധുരവും കുവൈത്ത് പതാകയും ഉപഹാരങ്ങളും നൽകി. ദേശീയ ദിനത്തിന് 2 ദിവസം ബാക്കിയുള്ളപ്പോഴും മറ്റ് രാജ്യങ്ങളിൽ ആഘോഷപരിപാടികൾ നടക്കുന്നത് കുവൈത്തിന് വളരെയധികം അഭിമാനകരമാണ്.എല്ലാ രാജ്യങ്ങളെയും ചേർത്തുനിർത്തുന്ന കുവൈത്ത് അമീറിന്റെ തീരുമാനങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ കുവൈത്തിനെ പ്രിയങ്കരമാക്കുന്നത്.