കുവൈത്തിൽ ബാങ്ക് കവർച്ച നടത്തിയ പ്രതി പിടിയിൽ

കുവൈത്തിൽ 32000 ദിനാർ ബാങ്ക്‌ കവർച്ച നടത്തിയ പ്രതി അറസ്റ്റിലായി. ഹവല്ലി പ്രദേശത്തെ ഒരു ഹോട്ടൽ അപ്പാർട്ട്‌മെന്റിൽ നിന്നാണു ഇയാൾ പിടിയിലായത്‌. ജഹറ തൈമ പ്രദേശത്തെ ഒരു പ്രാദേശിക ബാങ്കിന്റെ ശാഖയിൽ എത്തിയ ഇയാൾ 32000 ദിനാറാണു കവർച്ച നടത്തിയത്‌.
ബാങ്കിന്റെ ശാഖയിൽ കത്തിയുമായി ഇരച്ചുകയറിയ പ്രതി ബാങ്കിലെ സുരക്ഷാ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയും തുടർന്ന് കവർച്ച നടത്തി കടന്നു കളയുകയുമായിരുന്നു. 27 വയസ്സുകാരനായ സ്വദേശിയാണ് പ്രതി.