ഹൃദയാഘാതം : തിരുവല്ല സ്വദേശി കുവൈത്തിൽ മരിച്ചു

തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. തിരുവല്ല കുറ്റപുഴ സ്വദേശി നവിൽ ജോർജ് എബ്രഹാം (46 ) ആണ് മരിച്ചത് .കുവൈത്ത് ബുർഗൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. പാസ്റ്റർ ജോർജ് എബ്രഹാം , ലില്ലി കുട്ടി എബ്രഹാം ദമ്പതികളുടെ മകനാണ്. ഭാര്യ ബ്ലെസ്സി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടക്കുന്നു.