വ്യവസായ പ്രമുഖൻ ആനന്ദ് കാപാഡിയയുടെ വിയോഗത്തിൽ ഇന്ത്യൻ എംബസി അനുശോചന യോഗം ചേർന്നു

കുവൈത്തിലെ വ്യവസായ പ്രമുഖനും സാമൂഹിക – സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ആനന്ദ് കാപാഡിയയുടെ വിയോഗത്തിൽ ഇന്ത്യൻ എംബസി അനുശോചന യോഗം ചേർന്നു.കോവിഡ് പ്രതിസന്ധി കാലത്ത് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു അദ്ദേഹം നൽകിയ സേവനങ്ങൾ യോഗത്തിൽ അനുസ്മരിച്ചു. IBPC മേധാവി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഇന്ത്യയിലെ കലാ സാംസ്കാരിക രംഗത്തെ മുൻനിര വ്യക്തിത്വങ്ങളെ കുവൈത്തിൽ എത്തിച്ച് അവിസ്മരണീയ പരിപാടികൾ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ സേവനങ്ങളും യോഗം അനുസ്മരിച്ചു.

IBPC ആക്റ്റിങ് ചെയർമാൻ ചോജി ലാംബ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനപതി സിബി ജോർജ്ജ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫ് അലി, ടോണി ജഷൻമാൾ, കെ. ജീ. എബ്രഹാം, രാജ ഗോപാൽ ത്യാഗി, ഉസാമ ബൽഹാൻ, ശിവ ബാസിൻ, എസ്. കെ വാധ്വാൻ, അശോക് കൾറ, ദീപക് അഗർവാൾ, ഡോ. അമീർ, അഫ്സൽ അലി, പിയുഷ് ജയിൻ,ദീപക് ബിണ്ടാൽ,അസാദ് ഖാൻ, മോഹൻ സിംഗ്,രമേശ്‌ ഖന്ന, കരീം ഇർഫാൻ , ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക് വാദ് എന്നിവർ സംബന്ധിച്ചു.