ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി യുവതി നിയമിതയായി

ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി യുവതി നിയമിതയായി. ലൈല ജാസിം എന്ന യുവതിയെയാണു ഗൂഗിൾ സാൻ ഫ്രാൻസിസ്കോയിലെ സ്റ്റ്രാറ്റജി ആൻഡ്‌ ഓപറേഷൻ ഡയരക്റ്ററായി നിയമിച്ചത്‌. ഒരു മാസം മുമ്പാണു ഈ തസ്തികയിലേക്ക്‌ ഗൂഗിൾ അപേക്ഷ ക്ഷണിച്ചത്‌. ആയിരക്കണക്കിനു അപേക്ഷകരിൽ നിന്നാണു ലൈല തെരഞ്ഞെടുക്കപ്പെട്ടത്‌. കാലിഫോർണ്ണിയയിലെ സ്റ്റാൻഡ്‌ ഫോർഡ്‌ സർവ്വകലാശാലയിൽ നിന്ന് സാങ്കേതിക മേഖലയിൽ ബിരുദാനന്തര ബിരുദധാരിയായ ലൈലയുടെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നതായി കുവൈത്ത്‌ സെന്റ്രൽ ബേങ്ക്‌ അറിയിച്ചു. ബേങ്കിന്റെ സ്കോളർ ഷിപ്പ്‌ പദ്ധതി പ്രകാരമാണു ലൈല ബിരുദാനന്തര ബിരുദ പഠനം നടത്തിയത്‌.ലൈലയുടെ ഈ അപൂർവ്വ നേട്ടത്തിൽ അഭിനന്ദന പ്രവാഹം തുടരുകയാണു.