കുവൈത്തിന് ഇന്ന് 58 മത് ദേശീയ ദിനാഘോഷം

കുവൈത്ത് സിറ്റി :58 മത് ദേശീയ ദിനാഘോഷങ്ങൾക്ക് രാജ്യത്ത് ഒരുക്കങ്ങൾ പൂർത്തിയായി. വിപുലമായ മുന്നൊരുക്കങ്ങളാണ് ആഭ്യന്തമന്ത്രാലയത്തിന്റെ കീഴിൽ നടത്തിയത്. ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന രാജ്യത്തിന്റെ 11 മത് ഭരണാധികാരി അമീർ ഷെയ്ഖ് അബ്‌ദുല്ല അൽ സാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25 ന്റെ സ്മരണയിൽ ആ ദിവസം ദേശീയ ദിനമായി നിശ്ചയിക്കുകയായിരുന്നു.പിന്നീട് ഇറാഖി അധിനിവേശത്തിൽ നിന്നും മുക്തമായ ഫെബ്രുവരി 26 വിമോചന ദിനമായും ആചരിക്കുകയായിരുന്നു.മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും വിവിധ തരത്തിലുള്ള ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് കുവൈത്തിന്റെ ദേശീയ ദിന സന്തോഷത്തിനൊപ്പം ചേരുന്നു