തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി മാനവ ശേഷി സമിതി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കുന്നു

കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി മാനവ ശേഷി സമിതി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കുന്നു. വീസക്കച്ചവടം തടയുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതാണു ഈ പദ്ധതി. ഇന്ത്യ, ഈജിപ്ത് മുതലായ വൻ തോതിൽ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്ന രാജ്യങ്ങൾ തമ്മിലാണു സംവിധാനം നടപ്പിലാക്കുക. തൊഴിൽ അനുമതി രേഖ, വിസ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ‌ഈ സംവിധാനത്തിലൂടെ കൃത്യമായി ലഭ്യമാകും. ഇത്‌ കൂടാതെ കുവൈത്തിൽ ‌വിസ നൽകുന്ന സ്ഥാപനം, വിദേശത്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം എന്നിവ സംബന്ധിച്ചും കൃത്യമായ വിവരം ലഭിക്കും. വ്യാജ കമ്പനികളുടെ മറവിൽ ‌വീസക്കച്ചവടം ‌നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ചും ഈ സംവിധാനം വഴി വിവരങ്ങൾ ലഭിക്കും.