കുവൈത്തിൽ ഈ വർഷത്തെ ശൈത്യകാലം അതി കഠിനമായിരിക്കുമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ ഈ വർഷത്തെ ശൈത്യകാലം അതി കഠിനമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്‌. രാജ്യത്ത്‌ കനത്തതും ഇടത്തരവുമായ മഴ ലഭിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, തെക്ക്, പടിഞ്ഞാറൻ ആഫ്രിക്കൻ ന്യൂനമർദത്തിന് രാജ്യം വിധേയമായതായി കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കറം വിശദീകരിച്ചു.
മേഘങ്ങളുടെ ക്രമാതീതമായ സാന്നിധ്യം മഴയ്ക്ക് കാരണമായി.നാളെ മുതൽ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും കറം അറിയിച്ചു.
നാളെ മുതൽ രാത്രി കാലങ്ങളിൽ കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസ്‌ വരെ എത്താൻ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത്‌ നിലവിൽ അനുഭവപ്പെടുന്ന മഴ ഇന്നും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു.
നാളെ മുതൽ വ്യാഴാഴ്ച വരെ, പകൽ സമയത്ത് മിതമായതും രാത്രിയിൽ താരതമ്യേന തണുപ്പുള്ളതും ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.