ആറ് മാസത്തിലധികമായി കുവൈത്തിന് പുറത്ത് കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ദാക്കുന്ന കാര്യം ഉടനില്ല – ആഭ്യന്തര മന്ത്രാലയം

6 മാസത്തിൽ അധികമായി കുവൈത്തിനു പുറത്ത്‌ കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ധ്‌ ചെയ്യുന്ന കാര്യം ഉടനെയില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വിഭാഗത്തിൽ പെട്ടവർക്ക്‌ ഓൺ ലൈൻ വഴി താമസ രേഖ പുതുക്കൽ നിർത്തുന്നത് സംബന്ധിച്ച് പുതിയ നിയമങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഒരു വർഷത്തെ കാലാവധിയുള്ള പാസ്സ്പോർട്ട്‌ ഉടമകൾക്ക്‌ കുവൈത്തിന് പുറത്ത് നിന്നുകൊണ്ട് തന്നെ താമസരേഖ പുതുക്കുന്നത് തുടരാം. ഏതൊരു പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യമായ സമയം അനുവദിക്കുന്നതാണു. 6 മാസത്തിലേറെയായി കുവൈത്തിനു പുറത്ത്‌ കഴിയുന്നവർ താമസ രേഖ പുതുക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്‌ സംബന്ധിച്ച്‌ വ്യക്തത വരുത്തിയത്‌.