ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ പ്രധാന മന്ത്രിയായി വീണ്ടും നിയമിതനായി

ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ കുവൈത്ത്‌ പ്രധാന മന്ത്രിയായി വീണ്ടും നിയമിതനായി. ഉപ അമീർ ഷൈഖ്‌ മിഷ്‌’അൽ അൽ അഹമദ്‌ അൽ സബാഹ്‌ ആണു നിയമനം സംബന്ധിച്ച അമീരി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. 2019 നവംബർ 19 നാണു ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ ആദ്യമായി കുവൈത്ത്‌ പ്രധാനമന്ത്രിയായി നിയമിതനായത്‌. രണ്ടു വർഷത്തിനിടയിൽ ഇത്‌ നാലാം തവണയാണു 68 കാരനായ അദ്ദേഹം പ്രധാന മന്ത്രി പദവിയിൽ എത്തുന്നത്‌.