വി​ദേ​ശി നി​ക്ഷേ​പ​ക​ർ​ക്കും ക​മ്പ​നി ഉ​ട​മ​ക​ൾ​ക്കും 15 വ​ർ​ഷ താ​മ​സാ​നു​മ​തി നൽകാൻ ആലോചന

വി​ദേ​ശി നി​ക്ഷേ​പ​ക​ർ​ക്കും ക​മ്പ​നി ഉ​ട​മ​ക​ൾ​ക്കും 15 വ​ർ​ഷത്തെ താ​മ​സാ​നു​മ​തി ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേ​ശീ​യ സ​മ്പ​ദ്​ വ്യ​വ​സ്ഥ​ക്ക്​ ക​രു​ത്തു​പ​ക​രു​ന്ന ചി​ല വി​ദേ​ശി​ക​ൾ​ക്ക്​ സ്​​പോ​ൺ​സ​ർ​ഷി​പ്​​ സം​വി​ധാ​നം ഒ​ഴി​വാ​ക്കി ന​ൽ​കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​നാ​യി ഇ​ഖാ​മ, തൊ​ഴി​ൽ പെ​ർ​മി​റ്റ്​ സം​വി​ധാ​നം പ​രി​ഷ്​​ക​രി​ച്ചേ​ക്കും. രാ​ജ്യ​ത്തേ​ക്ക്​ വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. വി​ഷ​യം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി തു​ട​ങ്ങി​യ അ​ധി​കൃ​ത​ർ ച​ർ​ച്ച​ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ലാ​ണു​ള്ള​ത്. സം​രം​ഭ​ക​രം​ഗ​ത്തേ​ക്ക്​ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക്​ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്​. ലൈ​സ​ൻ​സ്​ ന​ട​പ​ടി​ക​ളും ല​ളി​ത​മാ​ക്കി. സ്വ​കാ​ര്യ​ക​മ്പ​നി​ക​ൾ​ക്ക്​ ഏ​ഴു​ ദി​വ​സ​ത്തി​ന​കം ലൈ​സ​ൻ​സ്​ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വ്യ​വ​സാ​യം തു​ട​ങ്ങാ​നും നി​ക്ഷേ​പം ന​ട​ത്താ​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന രീ​തി​യി​ൽ നി​യ​മ​പ​രി​ഷ്​​ക​ര​ണ​വും ആ​ലോ​ച​ന​യി​ലു​ണ്ട്.