ഫർവാനിയയിൽ നിർത്തിയിട്ട 15 വാഹനങ്ങൾ കത്തിനശിച്ചു.

കുവൈത്ത് സിറ്റി :പരിശോധനക്കിടയിൽ സുരക്ഷാവിഭാഗം കസ്റ്റഡിയിൽ എടുത്ത 15 വാഹനങ്ങൾ ഫർവാനിയയിലെ ഗാരേജിൽ വെച്ച് കത്തിനശിച്ചു.ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് കാരണം ഒരു വാഹനത്തിലുണ്ടായ തീ മറ്റ് വാഹനങ്ങളിലേക്കും പടരുകയായിരുന്നു. ഫയർഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി. ആളപായം റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല . സ്വദേശികളുടെയും വിദേശികളുടെയും പേരിലുള്ള വാഹനങ്ങൾ കത്തിനശിച്ചവയിലുണ്ട്.