കുവൈത്തിൽ കോവാക്സിന് ഉടനെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു – ഇന്ത്യൻ സ്ഥാനപതി

കുവൈത്തിൽ കോവാക്സിന് ഉടനെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌. ഇതുമായി ബന്ധപ്പെട്ട്‌ കുവൈത്ത്‌ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണു. കോവാക്സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഇതിനാൽ കുവൈത്ത്‌ സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പ്രതിമാസ ഓപ്പൺ ഹൗസ്‌ പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം അറിയിച്ചു.