കുവൈത്തിൽ ടൂറിസ്റ്റ്‌ വിസ നൽകുന്നത്‌ പുനരാരംഭിച്ചു

കഴിഞ്ഞ ദിവസം മുതൽ കുവൈത്തിൽ ടൂറിസ്റ്റ്‌ വിസ നൽകുന്നത്‌ പുനരാരംഭിച്ചു. എന്നാൽ നേരത്തെ, സന്ദർശ്ശകർക്ക് കുവൈത്ത്‌ വിമാനതാവളത്തിൽ എത്തിയ ശേഷം ‘ഓൺ അറൈവൽ’ വിസയായിരുന്നു നൽകിയിരുന്നത്‌. എന്നാൽ പുതിയ നിബന്ധന അനുസരിച്ച്‌ സന്ദർശ്ശകർ അതത്‌ നാടുകളിൽ നിന്ന് പുറപ്പെടുന്നതിനു മുമ്പ്‌ തന്നെ ഓൺ ലൈൻ വഴി വിസ നേടിയിരിക്കണം.ഇമ്മ്യൂൺ ആപ്പിൽ റെജിസ്റ്റർ ചെയ്ത്‌ ആരോഗ്യ മന്ത്രാലയത്തിൽ നിന്നു അനുമതി നേടുക, 72 മണിക്കൂർ സാധുതയുള്ള പി. സി. ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കുക മുതലായ നിബന്ധനകളും ടൂറിസ്റ്റ്‌ വിസയിൽ എത്തുന്നവർക്ക്‌ ബാധകമായിരിക്കും.വിസ ഫീസ്‌ ഇലക്ടോണിക്‌ പെയ്‌മന്റ്‌ ആയി അടക്കുവാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ലഭ്യമാണ്. താഴെ പറയുന്ന 53 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു ടൂറിസ്റ്റ്‌ വിസ ലഭിക്കുവാൻ അർഹത ലഭിക്കുക. സ്പെയിൻ
ജർമ്മനി
അൻഡോറ
ഉക്രെയ്ൻ
അയർലൻഡ്
ഐസ് ലാന്റ്
ഓസ്ട്രേലിയ
എസ്തോണിയ
പോർച്ചുഗൽ
ചെക്ക് റിപ്പബ്ലിക്
ഡെൻമാർക്ക്
സ്വീഡൻ
വത്തിക്കാൻ
യുണൈറ്റഡ് കിംഗ്ഡം
നോർവേ
ഓസ്ട്രിയ
അമേരിക്ക
ജപ്പാൻ
ഗ്രീസ്
ഇറ്റലി
ബെൽജിയം
ബൾഗേറിയ
ഭൂട്ടാൻ
ബ്രൂണെ
പോളണ്ട്
തുർക്കി
ചൈന
ഹോങ്കോംഗ്
ഹംഗറി
ജോർജിയ
റൊമാനിയ
സാൻ മറീനോ
സ്ലൊവാക്യ
സ്ലൊവേനിയ
സിംഗപ്പൂർ
സ്വിറ്റ്സർലൻഡ്
സെർബിയ
ഫ്രാൻസ്
ഫിൻലാൻഡ്
സൈപ്രസ്
ക്രൊയേഷ്യ
കംബോഡിയ
കാനഡ
ദക്ഷിണ കൊറിയ
ലാത്വിയ
ലാവോസ്
ലിത്വാനിയ
ലക്സംബർഗ്
ലിച്ചെൻസ്റ്റീൻ
മാൾട്ട
മലേഷ്യ
മൊണാക്കോ
ന്യൂസിലൻഡ്
ഹോളണ്ട്. കൂടാതെ ജി.സി.രാജ്യങ്ങളിലെ താഴെ പറയുന്ന പ്രത്യേക വിഭാഗം പ്രൊഫഷനലുകൾ ആയ പ്രവാസികൾക്കും ടൂറിസ്‌റ് വിസ അനുവദിക്കും.ഫാർമസിസ്റ്റുകൾ, അഭിഭാഷകർ, എഞ്ചിനീയർമാർ, ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ, കൺസൾട്ടന്റുകൾ, മാധ്യമ പ്രവർത്തകർ,പൈലറ്റുമാർ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, മാനേജർമാർ, ബിസിനസുകാർ, നയതന്ത്ര പ്രതിനിധികൾ , കമ്പനികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും ഉടമകൾ, മാനേജർമാർ,പി. ആർ. ഒ പ്രതിനിധികൾ. സൗദി പ്രീമിയം റെസിഡൻസി ഉടമകൾ.