ദക്ഷിണാഫ്രിക്കയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ; കുവൈത്തിൽ ആരോഗ്യ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നു

ദക്ഷിണാഫ്രിക്കയിൽ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്‌ വക ഭേദം കണ്ടെത്തി. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ്‌ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട്‌ കുവൈത്ത്‌ കൈകൊള്ളേണ്ട നടപടികൾ ചർച്ച ചെയ്യും.