കുവൈത്തിൽ ഒമിക്രോൺ വൈറസ്‌ ബാധ ഇത്‌ വരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ ഒമിക്രോൺ വൈറസ്‌ ബാധ ഇത്‌ വരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ അദാൻ ആശുപത്രിയിൽ കൊറോണയുടെ പുതിയ വക ഭേദം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതായി സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണു മന്ത്രാലയം ഇക്കാര്യം നിഷേധിച്ചു കൊണ്ട്‌ വാർത്താ കുറിപ്പ്‌ പുറപ്പെടുവിച്ചത്‌. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും വാർത്തകളും വിവരങ്ങളും ലഭിക്കുന്നതിന് ഔദ്യോഗിക ചാനലുകൾ പിന്തുടരണമെന്നും ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം വക്താവ്‌ ഡോ അബ്ദുല്ല അൽ സനദ്‌ അഭ്യർത്ഥിച്ചു.