ജ​സീ​റ എ​യ​ർ​വേ​സ്​ ക​സാ​ഖ്​​സ്​​താ​നി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചു

കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സ്​ ക​സാ​ഖ്​​സ്​​താ​നി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ക​സാ​ഖ്​​സ്​​താ​നി​ലെ അ​ൽ​മാ​റ്റി വി​മാ​ന​ത്താ​വ​ള​ത്തി​​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ ര​ണ്ട്​ സ​ർ​വി​സാ​ണ്​ നടത്തുന്നത്. ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​വു​ക. സം​സ്​​കാ​ര സ​മ്പ​ന്ന​വും ന​ല്ല ഭൂ​പ്ര​കൃ​തി​യും മെ​ച്ച​പ്പെ​ട്ട സാ​മ്പ​ത്തി​കാ​വ​സ്ഥ​യും ക​സാ​ഖ്​​സ്​​താ​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു​വെ​ന്നും കു​വൈ​ത്തി​ൽ​നി​ന്ന്​ ധാ​രാ​ളം പേ​ർ അ​വി​ടെ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും ജ​സീ​റ എ​യ​ർ​വേ​​സ്​ സി.​ഇ.​ഒ രോ​ഹി​ത്​ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.