കുവൈത്തിൽ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈത്തിൽ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്‌. മിഷിരിഫ്‌ എക്സിബിഷൻ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന വാക്സിനേഷൻ സെന്ററിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർ ഇന്നലെ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ എത്തി. ഒമിക്രോൺ പശ്ചാത്തലത്തിൽ രണ്ട്‌ ഡോസ്‌ പൂർത്തിയാക്കി ആറു മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ കഴിഞ്ഞ ദിവസം അഭ്യർത്ഥന നടത്തിയിരുന്നു. അതേ സമയം കൊറോണ വൈറസ്‌ ബാധയെ തുടർന്നുള്ള രാജ്യത്തെ മരണ നിരക്ക്‌ കഴിഞ്ഞ 3 മാസത്തിനിടയിൽ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കൊറോണ ബാധയെ തുടർന്ന് കഴിഞ്ഞ മാസം രാജ്യത്ത്‌ ആകെ 4 മരണങ്ങൾ മാത്രമാണു റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. ഈ മാസം ഇത്‌ വരെ ഒരു മരണം പോലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഈ വർഷം ഒക്ടോബറിൽ 12 ഉം സെപ്റ്റംബറിൽ 30 ഉം ഓഗസ്റ്റിൽ 99 ഉം മരണങ്ങളാണു രേഖപ്പെടുത്തിയത്‌.