കു​വൈ​ത്തി​ൽ 2022 വ​ർ​ഷ​ത്തെ പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

കു​വൈ​ത്തി​ൽ 2022 വ​ർ​ഷ​ത്തെ പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി ഒ​ന്ന് ശ​നി​ (പു​തു​വ​ർ​ഷം), ഫെ​ബ്രു​വ​രി 25 വെ​ള്ളി (ദേ​ശീ​യ​ദി​നം), ശ​നി ഫെ​ബ്രു​വ​രി 26 (വി​മോ​ച​ന ദി​നം), ഞാ​യ​ർ ഫെ​ബ്രു​വ​രി 27 (ദേ​ശീ​യ, വി​മോ​ച​ന ദി​നം വെ​ള്ളി​യാ​ഴ്​​ച​ക്ക്​ പ​ക​രം), ഫെ​ബ്രു​വ​രി 28​ തി​ങ്ക​ൾ (ഇ​സ്​​റാ​അ്​ മി​അ്​​റാ​ജ്), മേ​യ്​ ഒ​ന്ന് ഞാ​യ​ർ​ (റ​മ​ദാ​ൻ അ​വ​സാ​ന ദി​നം), മേ​യ്​ ര​ണ്ട് തി​ങ്ക​ൾ​ (ഈ​ദു​ൽ ഫി​ത്​​ർ), മേ​യ്​ മൂ​ന്ന് ചൊ​വ്വ​ (ര​ണ്ടാം പെ​രു​ന്നാ​ൾ), മേ​യ്​ നാ​ല്​ ബു​ധ​ൻ (മൂ​ന്നാം പെ​രു​ന്നാ​ൾ), മേ​യ്​ അ​ഞ്ച്​ വ്യാ​ഴം (പൊ​തു അ​വ​ധി​ക്കും വെ​ള്ളി​യാ​ഴ്​​ച​ക്കും ഇ​ട​യി​ലെ വി​ശ്ര​മ​ദി​നം), ജൂ​ലൈ എ​ട്ട്​ വെ​ള്ളി (അ​റ​ഫ ദി​നം), ജൂ​ലൈ ഒ​മ്പ​ത്​​​ ശ​നി (ബ​ലി പെ​രു​ന്നാ​ൾ), ജൂ​ലൈ പ​ത്ത്​ ഞാ​യ​ർ (ര​ണ്ടാം പെ​രു​ന്നാ​ൾ), ജൂ​ലൈ 11 തി​ങ്ക​ൾ (മൂ​ന്നാം പെ​രു​ന്നാ​ൾ), ജൂ​ലൈ 12 ചൊ​വ്വ (വെ​ള്ളി​യാ​ഴ്​​ച​ക്ക്​ പ​ക​രം), ജൂ​ലൈ 30 ശ​നി (ഹി​ജ്​​റ വ​ർ​ഷാ​രം​ഭം), ഒ​ക്​​ടോ​ബ​ർ എ​ട്ട്​ ശ​നി (ന​ബി​ദി​നം).

ശ​നി​യാ​ഴ്ച​ക​ളി​ൽ വ​രു​ന്ന പൊ​തു​അ​വ​ധി​ക​ൾ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി വെ​ക്കു​ന്നി​ല്ല. ജ​നു​വ​രി ഒ​ന്ന് ശ​നി​യാ​ഴ്ച ആ​യ​തി​നാ​ൽ ഇ​ത്ത​വ​ണ പു​തു​വ​ർ​ഷ​ത്തി​ന്​ പ്ര​ത്യേ​ക അ​വ​ധി ഇ​ല്ല. വെ​ള്ളി, ശ​നി ദി​ന​ങ്ങ​ളി​ൽ പൊ​തു അ​വ​ധി​ക​ൾ വ​ന്നാ​ൽ പ​ക​രം മ​റ്റൊ​രു ദി​വ​സം അ​വ​ധി ന​ൽ​കു​ക എ​ന്ന​താ​യി​രു​ന്നു ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന പ​തി​വ്. അ​തേ​സ​മ​യം ദേ​ശീ​യ ദി​ന​മാ​യ ഫെ​ബ്രു​വ​രി 25 വെ​ള്ളി​യാ​ഴ്ച ആ​യ​തി​നാ​ൽ പൊ​തു അ​വ​ധി ഫെ​ബ്രു​വ​രി 27 ഞാ​യ​റാ​ഴ്ച​യി​ലേ​ക്ക് നീ​ട്ടി​ന​ൽ​കും. ഫെ​ബ്രു​വ​രി 28 തി​ങ്ക​ളാ​ഴ്​​ച​ത്തെ അ​വ​ധി കൂ​ടി ഇ​തി​നോ​ട്​ ചേ​ർ​ന്നു വ​രു​ന്നു.