കുവൈത്തിൽ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തിൽ ആദ്യമായി ഒമിക്രോൺ വക ഭേദം വൈറസ് സ്ഥിരീകരിച്ചു.ആഫ്രിക്കൻ രാജ്യത്ത് നിന്ന് കുവൈത്തിൽ തിരിച്ചെത്തിയ യൂറോപ്യൻ പൗരനിലാണ് കോവിഡ് വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സന്നദ് വ്യക്തമാക്കി. കുവൈത്തിൽ എത്തുന്നതിനു മുമ്പേ ഇയാൾ കുവൈത്ത് അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയിരുന്നു. ഇയാളെ ഇപ്പോൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ യു. എ. ഈ., സൗദി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒമിക്രോൺ ബാധ കണ്ടെത്തിയിരുന്നു.