കുവൈത്ത് തീരത്ത് ദേശാടനപ്പക്ഷികൾ വിരുന്നെത്തി

കുവൈത്ത് തീരത്ത് ദേശാടനപ്പക്ഷികൾ വിരുന്നെത്തി. ദേശാടനത്തിന്റെ ഭാഗമായി ഇടത്താവളമെന്ന ‌നിലയിൽ കുവൈത്ത് കടലോരങ്ങളിൽ ‌പറന്നിറങ്ങുന്ന ഫ്ലമിങോകൾ മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.

ഭൂമിശാസ്ത്രപരമായ സൗകര്യമാണ് ദേശാടനപ്പക്ഷികൾ കുവൈത്ത് ഇടത്താവളമാക്കാൻ ‌കാരണമെന്നാണ് പക്ഷി നീരീക്ഷകരുടെ അഭിപ്രായം. പല വലുപ്പത്തിലുള്ള പക്ഷികൾ അക്കൂട്ടത്തിലുണ്ട്.

1.5 മുതൽ 5.3 കിലോഗ്രാം വരെ ഭാരമുള്ളവയും 70 മുതൽ 102 സെന്റീമീറ്റർ വരെ നീളമുള്ളവയുമാണ് കുവൈത്തിൽ തമ്പടിക്കാറുള്ള ഫ്ലമിങോകളിൽ അധികവും. 121 മുതൽ 160 സെന്രീമീറ്റർ വരെയാകും ചിറകിന്റെ നീളമെന്നും ‌പരിസ്ഥിതി ലെൻസ് ടീം അംഗം റാഷിദ് അൽ ഹജ്ജി പറഞ്ഞു.