ര​ണ്ടു​വ​ർ​ഷ​​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം കുവൈത്തിൽ സ്​​കൂ​ൾ ഫു​ട്​​ബാ​ൾ ലീ​ഗ്​ ആ​രം​ഭി​ച്ചു

ര​ണ്ടു​വ​ർ​ഷ​​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം കു​വൈ​ത്തി​ൽ സ്​​കൂ​ൾ ഫു​ട്​​ബാ​ൾ ലീ​ഗ്​ ആ​രം​ഭി​ച്ചു. കു​വൈ​ത്ത്​ സ്​​കൂ​ൾ സ്​​പോ​ർ​ട്​​സ്​ ​ഫെ​ഡ​റേ​ഷ​നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ചേ​ർ​ന്ന്​ കാ​യി​ക മേ​ള​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പു​റ​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ സ്​​കൂ​ൾ ടീ​മു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ ആ​ദ്യ​പ​ടി. മൂ​ന്നു​ മ​ത്സ​ര​ങ്ങ​ൾ അ​തി​നു​ശേ​ഷം ന​ട​ത്തി. ജ​ഹ്​​റ മേ​ഖ​ല ഒ​മ്പ​ത്​ ഗോ​ളി​ന്​ അ​ഹ്​​മ​ദി മേ​ഖ​ല​യെ തോ​ൽ​പി​ച്ചു.

കാ​പി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ഹ​വ​ല്ലി മേ​ഖ​ല​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​ന്​ കീ​ഴ​ട​ക്കി. മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ മേ​ഖ​ല ഫ​ർ​വാ​നി​യ​യെ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ചു. ര​ണ്ടാം റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. മി​ശ്​​രി​ഫ്​ സ്​​ക്വ​യ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ഹ​വ​ല്ലി അ​ഹ്​​മ​ദി​യു​മാ​യി ഏ​റ്റു​മു​ട്ടും. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ സ​ബാ​ഹ്​ അ​ൽ സാ​ലിം ഹൈ​സ്​​കൂ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ മേ​ഖ​ല കാ​പി​റ്റ​ൽ മേ​ഖ​ല​യു​മാ​യി മ​ത്സ​രി​ക്കും.