കുവൈത്തികളുടെ ശരാശരി ആയുർ ദൈർഘ്യം 75.6 വർഷം

കുവൈത്തിൽ സ്വദേശികളുടെ ശരാശരി ആയുസ്‌ ദൈർഘ്യം 75.6 വർഷം ആണെന്ന് റിപ്പോർട്ട്‌. 2020 ൽ ഇത്‌ 75.5 ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആയുർ ദൈർഘ്യത്തിൽ 0.14 ശതമാനം വർധനവുണ്ടായതായി അമേരിക്കൻ “മാക്രോട്രെൻഡ്സ്” പ്ലാറ്റ്ഫോം പുറത്തിറക്കിയ പുതിയ സ്ഥിതിവിവര കണക്കിൽ സൂചിപ്പിക്കുന്നു. 2019 ൽ കുവൈത്തികളുടെ ആ വർഷത്തെ ശരാശരി പ്രായം 75.4 ആയിരുന്നുവെങ്കിൽ 2018 ൽ ഇത്‌ 75.3 ആയി. 2001 മുതൽ 2021 വരെയുള്ള കാലയളവിൽ സ്വദേശികളുടെ ശരാശരി ആയുർ ദൈർഘ്യത്തിൽ 1.86 ന്റെ വർദ്ധനവ്‌ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.