കുവൈത്തിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾക്കെതിരെ ജാഗ്രത നിർദ്ദേശം

കുവൈത്തിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾക്കെതിരെ ജാഗ്രത പാലിക്കുവാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ക്രിസ്തുമസ്‌, പുതു വത്സരാഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ കൂടിച്ചേരലുകൾ നടത്താനുള്ള സാധ്യത മുൻ നിർത്തിയാണു മന്ത്രാലയം ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്‌. ആഗോളവും പ്രാദേശികവുമായ ആരോഗ്യ സാഹചര്യങ്ങളിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, എല്ലാവർക്കും സുരക്ഷിതവും സന്തോഷ പ്രദവുമായ ആശംസകൾ നേരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണു രേഖപ്പെടുത്തിയത്‌.