ജ​ന​ത​യു​ടെ ആ​ത്മാ​ർ​ഥ​ത​യി​ലും ജാ​ഗ്ര​ത​യി​ലു​മാ​ണ്​ രാ​ജ്യ​ത്തിന്റെ സു​ര​ക്ഷ നി​ല​കൊ​ള്ളു​ന്ന​തെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി

ജ​ന​ത​യു​ടെ ആ​ത്മാ​ർ​ഥ​ത​യി​ലും ജാ​ഗ്ര​ത​യി​ലു​മാ​ണ്​ രാ​ജ്യ​ത്തിന്റെ സു​ര​ക്ഷ നി​ല​കൊ​ള്ളു​ന്ന​തെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ സി​ക്​​സ്​​ത്​ ഓ​േ​ട്ടാ​മേ​റ്റ​ഡ്​ ലി​ബ​റേ​ഷ​ൻ ബ്രി​ഗേ​ഡ്​ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ല്ല അ​ൽ ജ​ബ, സി​ക്​​സ്​​ത്​ ഓ​േ​ട്ടാ​മേ​റ്റ​ഡ്​ ബ്രി​ഗേ​ഡ്​ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ത​ലാ​ൽ ഫാ​ലി​ഹ്​ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. രാ​ജ്യ​ര​ക്ഷ​ക്കാ​യി ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ള്ളു​ന്ന സൈ​നി​ക​രെ പ്ര​തി​രോ​ധ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.