ഗാർഹിക മേഖലയിൽ അറ്റസ്റ്റേഷന് തൊഴിൽ കരാർ നിർബന്ധമാക്കിയ നടപടി വൻ വിജയം ഒരുമാസത്തിനിടെ പ്രയോജനപ്പെട്ടത് 751 പേർക്ക്

കുവൈത്ത് സിറ്റി :ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അറ്റസ്റ്റേഷന് തൊഴിൽ കരാർ നിർബന്ധമാക്കിയ നടപടി വിജയകരം. ഈ വർഷം നടപ്പിലാക്കിയ പദ്ധതിയിലൂടെ ജനുവരിയിൽ മാത്രം ഗാർഹിക മേഖലയിലെ 751 പേർക്കാണ് പ്രയോജനം ലഭിച്ചത്. കുവൈത്ത് ഗാർഹിക മേഖലയിൽ തൊഴിൽ തേടി എത്തുന്നത് ഇമിഗ്രേറ്റ് സംവിധാനം വഴിയായിരിക്കണമെന്നും കൃത്യമായ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ വരാൻ പാടുള്ളൂ എന്നും ഇന്ത്യ ഗവൺമെൻറ് നിർദേശിച്ചിരുന്നു. കരാർ ലഭിക്കുന്നതോടുകൂടെ തൊഴിലുടമയെകുറിച്ചുള്ള വിവരങ്ങൾ പൂർണമായും ലഭിക്കുന്നു. പ്രശ്നങ്ങളുണ്ടായാൽ സ്പോൺസർ ആരെന്ന് കണ്ടെത്താൻ എംബസിക്ക് പെട്ടന്ന് കഴിയുകയും ചെയ്യും. ഈ സംവിധാനം കർശനമായി തുടരുമെന്ന് എംബസി കേന്ദ്രങ്ങൾ അറിയിച്ചു.