Search
Close this search box.

വിദേശങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവർക്ക്‌ ഏർപ്പെടുത്തിയ 3 ദിവസത്തെ ക്വാറന്റൈനിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിവരെ ഒഴിവാക്കുവാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനം

quarantine

വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവർക്ക്‌ ഏർപ്പെടുത്തിയ 3 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കിവരെ ഒഴിവാക്കുവാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും കൊറോണ ഉന്നത അവലോകന സമിതി അധ്യക്ഷനുമായ ഷൈഖ്‌ ഹമദ്‌ ജാബിർ അൽ അലിയാണു ഇക്കാര്യം അറിയിച്ചത്‌. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർ ഒരാഴ്ചത്തെ ക്വാറന്റൈൻ അനുഷ്ഠിക്കണം എന്നാണു വ്യവസ്ഥ. രാജ്യത്ത്‌ എത്തി 3 ദിവസം പൂർത്തിയാക്കിയാൽ പി. സി. ആർ. പരിശോധന നടത്തി ഫലം നെഗേറ്റീവ്‌ ആണെങ്കിൽ ഇവർക്ക്‌ ക്വാറന്റൈൻ അവസാനിപ്പിക്കാം. എന്നാൽ ഇനി മുതൽ വിദേശത്ത്‌ നിന്നും രാജ്യത്ത്‌ എത്തുന്നവർക്ക് ,72 മണിക്കൂർ നേരം കാത്ത്‌ നിൽക്കാതെ എത്തിയ ഉടൻ തന്നെ പി. സി. ആർ. പരിശോധനക്ക് വിധേയരായി,ഫലം നെഗേറ്റെവ്‌ ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കുവാൻ സാധിക്കും. കഴിഞ്ഞ ദിവസം കൊറോണയെ നേരിടാനുള്ള ഉപദേശക സമിതി ഇത് സംബന്ധിച്ച് മന്ത്രി സഭക്ക്‌ ശുപാർശ്ശ സമർപ്പിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!