ഖത്തറിലെ പ്രധാന ഇടനാഴി പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേര്.

കുവൈത്ത് സിറ്റി :കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് ജാബർ അൽ സബാഹിനോടുള്ള ആദരസൂചകമായി ഖത്തർ പുതുതായി ഉദ്ഘാടനം ചെയ്ത പ്രധാന ഇടനാഴി പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നൽകി. സബാഹ് അൽ അഹമ്മദ് എന്നാണ് പുതിയ ഇടനാഴി അറിയപ്പെടുക. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ അഹമ്മദ് അൽ താനിയുടെ നിർദേശ പ്രകാരമാണ് പുതിയ പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേര് നൽകിയത്.
പ്രത്തേകതകൾ നിറഞ്ഞ ഇടനാഴി
ദോഹ :ഖത്തറിലെ ആദ്യത്തെ കോറിഡോർ പദ്ധതിയാണ് സബാഹ് അൽ അഹമ്മദ് കോറിഡോറെന്ന് അഷ്‌ഗാൽ പ്രസിഡന്റ് സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി പറഞ്ഞു, ഖത്തറിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം, ഏറ്റവും നീളമേറിയതും ആഴമേറിയതുമായ അടിപ്പാത, ഖത്തറിലെ ആദ്യത്തെ കേബിൾ സ്റ്റേ ബ്രിഡ്ജ്, ഏറ്റവും നീള മേറിയ ഇന്റർ സെക്ഷൻ എന്നിവ ചേർന്നതാണ് കോറിഡോർ പദ്ധതി. മിസൈമീർ റോഡിൽ നിന്നും അൽ ബുസ്താൻ സ്ട്രീറ്റിലേക്ക് 1.2 കിലോമീറ്റർ ദൂരത്തിലാണ് ഉരുക്കു വടങ്ങളിൽ തൂങ്ങിക്കിടക്കുന്ന പാത നിർമിക്കുക.