Search
Close this search box.

കുവൈത്തിൽ കോവിഡ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ 3 പ്രധാന ആപ്പുകൾ റദ്ദാക്കി

kuwait mosafer

കുവൈത്തിൽ കോവിഡ്‌ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ 3 പ്രധാന ആപ്പുകൾ റദ്ദാക്കി. കുവൈത്ത്‌ മുസാഫിർ, ബിൽ സലാമ, മുന,മുതലായ പ്ലേറ്റ്ഫോമുകളാണു റദ്ധ്‌ ചെയ്തത്‌. മന്ത്രി സഭാ യോഗത്തിലാണു ഇത്‌ സംബന്ധിച്ച തീരുമാനം കൈകൊണ്ടത്‌. തീരുമാനം ഫെബ്രുവരി 23 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കോവിഡ്‌ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഏറ്റവും സുപ്രധാനമായ ആപ്പ്‌ ആയിരുന്നു മുസാഫിർ. കുവൈത്തിലേക്ക്‌ വരുന്ന മുഴുവൻ യാത്രക്കാരും ഈ പ്ലേറ്റ്‌ ഫോമിൽ റെജിസ്റ്റർ ചെയ്താൽ മാത്രമേ യാത്ര സാധ്യമാകുമായിരുന്നുള്ളൂ. ഗാർഹിക ജീവനക്കാർക്ക്‌ രാജ്യത്ത്‌ തിരികെ വരാൻ പുറത്തിറക്കിയ ആപ്പ്‌ ആയിരുന്നു ബിൽ സലാമ. ഇതിൽ റെജിസ്റ്റർ ചെയ്താൽ മാത്രമായിരുന്നു ഗാർഹിക വിസയിൽ ജോലി ചെയ്യുന്നവർക്ക്‌ കുവൈത്തിലേക്ക്‌ പ്രവേശനം സാധ്യമാകുമായിരുന്നത്‌. രാജ്യത്തേക്ക്‌ വരുന്നവരുടെ പി. സി. ആർ. സർട്ടിഫിക്കറ്റ്‌ പരിശോധന ഏകീകരിക്കുന്ന സംവിധാനമായിരുന്നു മുന ആപ്പ്‌. രാജ്യത്ത്‌ കോവിഡ്‌ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു യാത്രയുമായി ബന്ധപ്പെട്ട്‌ നേരത്തെ പുറത്തിറക്കിയ പ്രധാനപ്പെട്ട 3 പ്ലേറ്റ്ഫോമുകൾ റദ്ദാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!