ദേശീയ ദിനാഘോഷം മാലിന്യം നീക്കം ചെയ്യാൻ 1300 അധിക ജോലിക്കാരെ നിയമിച്ചു.

കുവൈത്ത് സിറ്റി :ദേശീയ വിമോചനഘോഷങ്ങളുടെ ഭാഗമായി രാജ്യ വ്യാപകമായി ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ കൂടുതലായി 1300 ജോലിക്കാരെക്കൂടി നിയോഗിച്ചതായി അധികൃതർ വ്യക്തമാക്കി.കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പൊതു ജന സമ്പർക്ക വിഭാഗം മേധാവി അബ്ദുൽ മുഹ്സിൻ അബൽ ഖൈൽ ആണ് ഇക്കാര്യം അറിയിച്ചത്. മാലിന്യങ്ങൾ നിശ്ചിത ഇടങ്ങളിലല്ലാതെ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പാതയോരങ്ങളിൽ 650 പെട്ടികൾ അധികം സ്ഥാപിച്ചിട്ടുണ്ട്. 220 മുനിസിപ്പൽ വാഹനങ്ങൾ ലഭ്യമാക്കുകയും ചെയ്തു. നിയമം ലംഘിച്ചു വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.