Search
Close this search box.

കുവൈത്തിൽ മസ്​ജിദുകളിൽ നിബന്ധനകളോടെ നോമ്പ് തുറ പരിപാടി സംഘടിപ്പിക്കാൻ അനുമതിയായി

ifthar dates

കുവൈത്തിൽ മസ്​ജിദുകളിൽ നിബന്ധനകളോടെ നോമ്പ് തുറ പരിപാടി സംഘടിപ്പിക്കാൻ ഔഖാഫ്‌ മന്ത്രാലയം അനുമതി നൽകി. നേരത്തെ പള്ളികൾക്ക്‌ അകത്ത്‌ നിന്ന് നോമ്പ്‌ തുറ നടത്തുന്നതിനു മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അതത്​ ഗവർണറേറ്റുകളിലെ ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതിയോട്‌ കൂടി നിബന്ധനകളോടെ നോമ്പ്‌ തുറ പരിപാടി നടത്താനാണു മന്ത്രാലയം പുതിയ ഉത്തരവ്‌ ഇറക്കിയിരിക്കുന്നത്‌.

പുതിയ നിബന്ധനകൾ :-

മഗ്​രിബ്​ ബാങ്കിന്​ 20 മിനിറ്റ്​ മുമ്പ്​ മാത്രമെ ഷീറ്റ്​ വിരിക്കാൻ പാടുള്ളൂ. നോമ്പ്‌ തുറ കഴിഞ്ഞ ഉടൻ ഷീറ്റ്​ മടക്കി വൃത്തിയാക്കി വെക്കണം,ഇതിന്റെ ഉത്തരവാദിത്വം സംഘാടകർക്ക്​ ആയിരിക്കും. ഒരോ പള്ളിയിലേയും ഇമാമുമാർ ഇവ ഉറപ്പുവരുത്തണം. പള്ളി മുറ്റത്ത്​ റമദാൻ തമ്പ്​ കെട്ടാൻ പാടുള്ളതല്ല. പള്ളി മതിലിനു പുറത്ത്​ കെട്ടുന്ന തമ്പിന്​ മസ്​ജിദിൽനിന്ന്​ വൈദ്യുതി ബന്ധം നൽകാൻ പാടില്ലെന്നും മന്ത്രാലയം ഇറക്കിയ വിജ്നാപനത്തിൽ സൂചിപ്പിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!