Search
Close this search box.

റമദാനിൽ കുവൈത്തിലെ റസ്റ്റോറന്റുകളുടെ പ്രവർത്തന സമയവുമായി ബന്ധപ്പെട്ട്‌ മുനിസിപ്പാലിറ്റി വിജ്ഞാപനം ഇറക്കി

dates

റമദാനിൽ കുവൈത്തിലെ റസ്റ്റോറന്റുകൾ, കഫേകൾ, മുതലായ സ്ഥാപനങ്ങളുടെ പ്രവർത്തന സമയവുമായി ബന്ധപ്പെട്ട്‌ കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ അഹമ്മദ് അൽ- മൻഫൂഹി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത്‌ പ്രകാരം ഈ സ്ഥാപനങ്ങൾ ഔദ്യോഗിക ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂറിന് മുമ്പുള്ള സമയങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നും വിജ്നാപനത്തിൽ മുന്നറിയിപ്പ്‌ നൽകി. ജോലിക്കാർക്ക് അവരുടെ ജോലി ആരംഭിക്കുവാനും ഭക്ഷണം തയ്യാറാക്കുവാനും വേണ്ടിയാണ് ഇതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.

രാജ്യത്തെ 6 ഗവർണറേറ്റുകളിലെയും മുനിസിപ്പാലിറ്റിയുടെ ബന്ധപ്പെട്ട വിഭാഗം ഉദ്യോഗസ്ഥർ തീരുമാനം കർശ്ശനമായി പിന്തുടരുമെന്നും വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്‌ എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മൻഫൂഹി ഊന്നിപ്പറഞ്ഞു.
അതേ സമയം പൊതുതാൽപ്പര്യം പരിഗണിച്ച്‌ നോമ്പ്‌ സമയങ്ങളിൽ ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത്‌ കൊണ്ട്‌ ഇവരുടെ ജോലി സമയങ്ങളിൽ മാറ്റം വരുത്തുവാൻ മുൻസിപ്പൽ അധികൃതർ കരാർ കമ്പനികൾക്ക്‌ നിർദ്ദേശം നൽകി. തൊഴിലാളികൾക്ക്‌ സൂര്യാഘാതം ഏൽക്കുന്നത് അടക്കമുള്ള അപകട സാധ്യതകൾ തടയുവാൻ ഉദ്ദേശിച്ചു കൊണ്ടാണു നടപടി. ഇത്‌ അനുസരിച്ച്‌ ദിനേനെ പൊതു ഇടങ്ങളിൽ നടത്തുന്ന ശുചീകരണവും തൂത്തു വാരൽ പ്രവർത്തനങ്ങളും പുലർച്ചെ 3 മണി മുതൽ രാവിലെ 10 മണി വരെയും മാലിന്യം നീക്കം ചെയ്യുന്നത്‌ രാത്രി 10 മണി മുതൽ പുലർച്ചെ 1 മണി വരെയും ആയിരിക്കും. റമദാൻ 1 മുതലാണ് എല്ലാ തീരുമാനങ്ങളും പ്രാബല്യത്തിൽ വരിക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!