കായിക താരങ്ങൾ കേരളത്തിൽ അവഗണിക്കപ്പെടുന്നു അഞ്ജു ബോബി ജോർജ്

കുവൈത്ത് സിറ്റി :കായിക താരങ്ങൾക്ക് കേരളത്തിൽ വാഗ്ദാനങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്ന് മുൻ കായിക താരം അഞ്ജു ബോബി ജോർജ്. ദേശീയ തലത്തിലും മറ്റും മികവ് തെളിയിക്കുന്ന കായിക താരങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്ന ജോലികൾ പോലും ലഭിക്കുന്നില്ലെന്ന് കുവൈത്തിൽ എത്തിയ അവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കായിക താരങ്ങൾക്ക് മികച്ച പരിഗണന ലഭിക്കുന്നുണ്ട്. ഉന്നത പദവികളാണ് കായിക താരങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതെന്നും എന്നാൽ  ക്ലർക് തസ്തികയാണ് രാജ്യാന്തര താരങ്ങൾക്ക് പോലും കേരളത്തിൽ ലഭിക്കുന്നതെന്നും അഞ്ജു പറഞ്ഞു. കായിക മേഖലയുടെ വളർച്ചയ്ക്ക് സർക്കാർ പണം നീക്കി വെക്കുന്നുണ്ടെങ്കിലും അത് അർഹതപ്പെട്ടവരുടെ കരങ്ങളിൽ എത്തി ചേരുന്നില്ലെന്നും അഞ്ജു കൂട്ടിച്ചേർത്തു. എൻ. ബി ടി സി കാർണിവലിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ അഞ്‍ജുവിനോടൊപ്പം എൻ ബി ടി സി മാനേജിങ് ഡയറക്ടർ കെ ജി ഏബ്രഹാമും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.