Search
Close this search box.

കുവൈത്തിൽ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ട്മെന്റുകളുടെ എണ്ണത്തിൽ വർദ്ധനവ്‌

flats

കുവൈത്തിൽ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ട്മെന്റുകളുടെ എണ്ണത്തിൽ വർദ്ധനവ്‌. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന് നിരവധി വിദേശികൾ രാജ്യം വിട്ടത്‌ ഉൾപ്പെടേയുള്ള കാരണങ്ങളാണ് ,റിയൽ എസ്റ്റേറ്റ്‌ രംഗത്ത്‌ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചത്. ഇതോടെ ഫ്‌ളാറ്റുകളുടെ വാടകയും ഗണ്യമായി കുറഞ്ഞുവെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നു. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്ക്‌ ശേഷം പിന്നീട് രാജ്യത്തെ റിയൽ എസ്റ്റേറ്റ്‌ മേഖലയിൽ വൻ കുതിച്ചു ചാട്ടമാണു ഉണ്ടായത്‌. ഇതിനു ശേഷം ആദ്യമായാണു കോവിഡിനെ തുടർന്ന് മേഖല തിരിച്ചടി നേരിടുന്നത്‌. റിയൽ എസ്റ്റേറ്റ് യൂണിയൻറെ കണക്കുകൾ പ്രകാരം 2017 ൽ രാജ്യത്ത്‌ ആകെ 371,000 അപാർട്ട്മെന്റുകളാണു ഉണ്ടായിരുന്നത്. 2018ൽ അത് 381,000 യൂണിറ്റുകളായി ഉയർന്നു. 2019ൽ 396,500 ആയും 2020ൽ 397,700 ആയും ഉയർന്നു. എന്നാൽ, 2021 ഏപ്രിൽ ആയപ്പോൾ ഇത്‌ 396,100 ആയി കുറയുകയും ചെയ്തു.

2017നും 2021നും ഇടയിൽ ഒഴിഞ്ഞുകിടക്കുന്ന അപാർട്ട്മെന്റുകളുടെ എണ്ണത്തിൽ 20 ശതമാനം വർധനവ്‌ ഉണ്ടായി.നിലവിൽ 48900 അപാർട്ട്മെന്റുകളാണു രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത്‌.റിയൽ എസ്റ്റേറ്റ് യൂണിയന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഒരു ചതുരശ്ര മീറ്ററിന്റെ ശരാശരി വാടക നിരക്ക്‌ 2021 ഏപ്രിലിൽ 4.47 ദിനാറായി കുറഞ്ഞുവെന്നും ഈ വർഷം അവസാനത്തോടെ അത്‌ 4.34 ദിനാറിൽ എത്തുകയും ചെയ്യുമെന്നാണു കരുതുന്നത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!