കുവൈത്ത് പൊതു മാപ്പ് :14 ഇന്ത്യക്കാരുൾപ്പെടെ 147 തടവുകാർക്ക് മോചനം

കുവൈത്ത് സിറ്റി :ദേശീയ ദിനം പ്രമാണിച്ച് ജയിൽ മോചിതരാക്കപ്പെട്ടവരിൽ 14 ഇന്ത്യക്കാരും. അമീരി കാരുണ്യം പ്രകാരം ജയിൽ മോചിതരാക്കപ്പെട്ട 147 തടവുകാരിലാണ് 14 ഇന്ത്യക്കാരും ഉൾപ്പെട്ടത്. അവരിൽ ഏതാനും മലയാളികളുമുണ്ട്.
147 പേരെ മോചിതരാക്കിയത് കൂടാതെ 545 തടവുകാരുടെ ശിക്ഷാ കാലാവധിയിലും ഇളവ്‌ നൽകിയിട്ടുണ്ട്. 87 തടവുകാരെ നാടുകടത്തലിൽ നിന്നൊഴിവാക്കാനും അമീർ ഉത്തരവിട്ടിരുന്നു.